സുരക്ഷിതമായി ആരംഭിക്കൂ

പര്യവേക്ഷണം ചെയ്യുന്നതിനും സൃഷ്‌ടിക്കുന്നതിനും സഹകരിക്കുന്നതിനും ഇന്റർനെറ്റ് നിരവധി അവസരങ്ങൾ വാഗ്ദ്ധാനം ചെയ്യുന്നു. വെബ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങൾ സുരക്ഷിതരായി നിലനിൽക്കേണ്ടത് പ്രധാനമാണ്. നിങ്ങളൊരു പുതിയ ഇന്റർനെറ്റ് ഉപയോക്താവാണെങ്കിലും അതല്ല ഇനി ഒരു അനുഭവ സമ്പന്നൻ ആണെങ്കിലും വെബിൽ സുരക്ഷിതമായി നാവിഗേറ്റുചെയ്യുന്നതിന് ഇവിടെയുള്ള ഉപദേശത്തിനും ഉപകരണങ്ങൾക്കും നിങ്ങളെ സഹായിക്കാനാകും.

 • നിങ്ങളുടെ പാസ്‌വേഡുകൾ പരിരക്ഷിക്കുക

  ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിച്ച് നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കൂടുതലറിയുക.

  കൂടുതൽ വായിക്കുക

 • സൈൻ ഇന്നും സൈൻ ഔട്ടും

  നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്നത് ലളിതവും പ്രയോജനപ്രദവുമാണ്—എന്നാൽ സൈൻ ഔട്ട് ചെയ്യേണ്ടത് പ്രധാനമായി വരുന്ന സാഹചര്യങ്ങളും അറിയുക.

  കൂടുതൽ വായിക്കുക

 • ഒന്നിലേറെ അക്കൗണ്ടുകൾ നിയന്ത്രിക്കൽ

  ഇപ്പോൾ ഒന്നിലധികം ഓൺലൈൻ അക്കൗണ്ടുകളെ പിന്തുണയ്‌ക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്. ഏത് അക്കൗണ്ട് എപ്പോൾ ഉപയോഗിക്കണം എന്നത് എങ്ങനെ നിയന്ത്രിക്കാമെന്നതിനക്കുറിച്ച് കൂടുതലറിയുക.

  കൂടുതൽ വായിക്കുക

 • നിങ്ങളുടെ Gmail ക്രമീകരണങ്ങൾ പരിശോധിക്കുക

  നിങ്ങൾ Gmail ഉപയോഗിക്കുകയാണെങ്കിൽ, അക്കൗണ്ട് സുരക്ഷിതമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഈ ഘട്ടങ്ങൾ പാലിക്കാനാകും.

  കൂടുതൽ വായിക്കുക

 • സുരക്ഷിതമായ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക

  നിങ്ങൾക്ക് പരിചിതമല്ലാത്ത ഒരു നെറ്റ്‌വർക്ക് ഉപയോഗിച്ച് ഓൺലൈനിലേക്ക് പോകുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, നിങ്ങളുടെ ഹോം റൂട്ടറും WiFi നെറ്റ്‌വർക്കും സുരക്ഷിതമായി സജ്ജീകരിക്കുന്നതിനെക്കുറിച്ച് അറിയുക.

  കൂടുതൽ വായിക്കുക

 • സ്ക്രീനോ അല്ലെങ്കിൽ ഉപകരണമോ ലോക്കുചെയ്യുക

  നിങ്ങൾ വീടിനുപുറത്ത് പോകുമ്പോൾ മുൻഭാഗത്തെ വാതിൽ തുറന്നിട്ട് പോകില്ല, ശരിയല്ലേ? ഇത്തരത്തിൽ സ്‌ക്രീൻ അല്ലെങ്കിൽ ഉപകരണം ലോക്കുചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുക.

  കൂടുതൽ വായിക്കുക

 • നിങ്ങളുടെ ഉപകരണം പ്രശ്‌നരഹിതമായി സൂക്ഷിക്കുക

  നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ - നിങ്ങളുടെ ഉപകരണത്തിനും നെറ്റ്‌വർക്കിനും ദോഷം വരുത്താൻ രൂപകൽപ്പന ചെയ്‌ത ക്ഷുദ്ര സോഫ്‌റ്റ്‌വെയർ - ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള പൊതു ലക്ഷണങ്ങളും എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതും കാണുക.

  കൂടുതൽ വായിക്കുക

സുരക്ഷാ ഉപകരണങ്ങൾ

നിങ്ങളുടെ കുടുംബത്തെ ഓൺ‌ലൈനിൽ സുരക്ഷിതമാക്കി നിർത്തുന്നതിന് സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രധാനപ്പെട്ട 5 Google ഓൺലൈൻ സുരക്ഷാ സവിശേഷതകൾ കാണുക.

Google അക്കൗണ്ടുകൾ

നിങ്ങളുടെ Google അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കുക

2-ഘട്ട പരിശോധന പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, നിങ്ങളുടെ Google അക്കൗണ്ടിൽ ഒരു അധിക സുരക്ഷാതലം ചേർക്കാനാകും. നിങ്ങൾ 2-ഘട്ട പരിശോധന ഓൺ ചെയ്‌തിട്ടുണ്ടെങ്കിൽ, പരിചിതമല്ലാത്ത കമ്പ്യൂട്ടറിൽ നിന്നും ഒരാൾ നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് Google ഒരു പാസ്‌കോഡ് അയയ്ക്കും നിങ്ങളുടെ പാസ്‌വേഡ് ആരെങ്കിലും മോഷ്‌ടിക്കുകയോ ഊഹിക്കുകയോ ചെയ്‌താൽ, നിങ്ങളുടെ ഫോൺ ഇല്ലാത്തതിനാൽ സമർത്ഥനായ അക്രമണകാരിക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം. നിങ്ങൾക്കറിയാവുന്ന ചിലതും(നിങ്ങളുടെ പാസ്‌വേഡ്‌), നിങ്ങൾക്കുള്ള ചിലതും (നിങ്ങളുടെ ഫോൺ) ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് സ്വയം പരിരക്ഷിക്കാൻ കഴിയും.

കൂടുതലറിയുക

വലതുകോണിലുള്ള നിങ്ങളുടെ പേരിലോ ചിത്രത്തിലോ ക്ലിക്കുചെയ്‌ത് അക്കൗണ്ട് ക്ലിക്കുചെയ്യുന്നതിലൂടെ, നിങ്ങളുടെ ക്രമീകരണങ്ങൾ ആക്‌സസ്സുചെയ്യുക.

മുകളിലുള്ള സുരക്ഷ ക്ലിക്കുചെയ്യുക. പാസ്‌വേഡ് ബോക്‌സിൽ “2-ഘട്ട പരിശോധനയ്‌ക്ക്” സമീപമുള്ള സജ്ജമാക്കുക എന്നത് ക്ലിക്കുചെയ്യുക.

തുടർന്ന്, സജ്ജീകരണ പ്രക്രിയകളിലൂടെ കടന്നുപോകാൻ നിങ്ങളെ സഹായിക്കുന്ന ഘട്ടം ഘട്ടമായുള്ള ഗൈഡ് നിങ്ങൾ കാണും.

അതിനുശേഷം, നിങ്ങൾ 2-ഘട്ട പരിശോധന ക്രമീകരണങ്ങളിലേക്ക് മടങ്ങിയെത്തും. നിങ്ങളുടെ ക്രമീകരണങ്ങൾ അവലോകനം ചെയ്‌ത് ബാക്കപ്പ് ഫോൺ നമ്പറുകൾ ചേർക്കുക.

നിങ്ങള്‍ പൂർത്തിയാക്കി! അടുത്ത തവണ നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ, ഒരു പരിശോധന കോഡ് അടങ്ങിയ SMS നിങ്ങൾക്ക് ലഭിക്കും.

Chrome

നിശ്ചിത വിവരങ്ങൾ സംരക്ഷിക്കാതെ തന്നെ ബ്രൗസുചെയ്യൂ

നിങ്ങൾ വെബ് സ്വകാര്യമായി ബ്രൗസുചെയ്യാൻ താൽപ്പര്യപ്പെടുമ്പോൾ, നിങ്ങളുടെ കമ്പ്യൂട്ടറിലേയോ ടാബ്‌ലെറ്റിലെയോ ഫോണിലെയോ Chrome ബ്രൗസറിലെ ആൾമാറാട്ട മോഡ് പ്രവർത്തനക്ഷമമാക്കുക. ആൾമാറാട്ട മോഡിൽ, നിങ്ങൾ സന്ദർശിക്കുന്നതും ഡൗൺലോഡുചെയ്യുന്നതുമായ പേജുകൾ Chrome-ന്റെ ബ്രൗസിംഗ് അല്ലെങ്കിൽ ഡൗൺലോഡ് ചരിത്രത്തിൽ റെക്കോർഡുചെയ്യില്ല.

കൂടുതലറിയുക

ബ്രൗസർ ടൂൾബാറിൽ Chrome മെനു → ഫയൽ മെനു ക്ലിക്കുചെയ്യുക.

പുതിയ ആൾമാറാട്ട വിൻഡോ തിരഞ്ഞെടുക്കുക.

കോണിൽ ആൾമാറാട്ട ഐക്കണുള്ള ഒരു പുതിയ വിൻഡോ തുറക്കും. പുറത്തുകടക്കാൻ വിൻഡോ അടച്ചാൽ മതിയാകും.

Google അക്കൗണ്ടുകൾ

നിങ്ങളുടെ Google അക്കൗണ്ട്, നിങ്ങളുടെ രീതിയിൽ

നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങൾ പേജിൽ, നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളും വിവരങ്ങളും കാണാനും നിങ്ങളുടെ സുരക്ഷാ, സ്വകാര്യത ക്രമീകരണങ്ങൾ മാറ്റാനും കഴിയും.

കൂടുതലറിയുക

വലതുകോണിലെ നിങ്ങളുടെ പേരിലോ ചിത്രത്തിലോ ക്ലിക്കുചെയ്‌തതിനുശേഷം അക്കൗണ്ട് ക്ലിക്കുചെയ്യുന്നതിലൂടെ ക്രമീകരണങ്ങൾ ആക്‌സസ്സുചെയ്യുക.

Google അക്കൗണ്ടുകൾ

വെബിൽ നിങ്ങളുടെ പേര് ദൃശ്യമാകുമ്പോൾ ജാഗ്രത പാലിക്കുക

നിങ്ങൾക്കായി Google-ൽ തിരയുന്ന ആളുകൾ നിങ്ങളെക്കുറിച്ച് എന്താണ് കാണുന്നതെന്ന് മനസിലാക്കുന്നതിനും, നിയന്ത്രിക്കുന്നതിനും ഞാൻ വെബിൽ എന്നത് നിങ്ങളെ സഹായിക്കുന്നു. ഇത് Google അലേർട്ടുകൾ സജ്ജീകരിക്കുന്നതിന് സഹായിക്കുകയും അതിലൂടെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ ദൃശ്യമായാൽ അത് നിരീക്ഷിക്കുന്നതിനും നിങ്ങൾ ശ്രദ്ധിക്കാൻ താൽപ്പര്യപ്പെടുന്ന ചില തിരയൽ പദങ്ങൾ യാന്ത്രികമായി നിർദേശിക്കുകയും ചെയ്യും.

കൂടുതലറിയുക

നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌ത് “ഞാൻ വെബിൽ” വിഭാഗത്തിലേക്ക് നാവിഗേറ്റുചെയ്യുക.

എന്റെ വെബ് അലേർട്ടുകൾ നിയന്ത്രിക്കുക ക്ലിക്കുചെയ്‌തതിനുശേഷം, ഒരു അലേർട്ട് സൃഷ്‌ടിക്കാൻ ചുവപ്പ് ബട്ടണിൽ ക്ലിക്കുചെയ്യുക.

ടെക്സ്റ്റ് ഫീൽഡിൽ നിങ്ങളുടെ പേര് ദൃശ്യമാകും നിർദ്ദേശിച്ചിരിക്കുന്ന കൂടുതൽ അലേർട്ടുകൾ കാണാൻ ടെക്സ്റ്റ് ഫീൽഡിൽ ക്ലിക്കുചെയ്യുക.

ഒരു അലേർട്ട് ചേർക്കുന്നതിനായി ചേർക്കുക ക്ലിക്കുചെയ്യുക. എഡിറ്റുചെയ്യാൻ പെൻസിൽ ഐക്കണിലും ഇല്ലാതാക്കാൻ ട്രാഷ് കാൻ ഐക്കണിലും ക്ലിക്കുചെയ്യുക.

“എത്ര തവണ” ഡ്രോപ്പ്-ഡൗണിൽ അലേർട്ടുകളുടെ ആവർത്തനം തിരഞ്ഞെടുക്കുക, “ഇതിലേക്ക് അയയ്‌ക്കുക” ഡ്രോപ്പ്-ഡൗണിൽ അലേർട്ടുകൾ എവിടേയ്‌ക്ക് അയയ്‌ക്കണമെന്ന് തിരഞ്ഞെടുക്കുക.

Google അക്കൗണ്ടുകൾ

നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ നിയന്ത്രിക്കുക

Google ഡാഷ്‌ബോർഡ്, നിങ്ങളുടെ Google അക്കൗണ്ടിൽ എന്താണ് സംഭരിച്ചിരിയ്ക്കുന്നതെന്ന് കാണിക്കുകയും നിങ്ങളുടെ ചില സമീപകാല അക്കൗണ്ട് പ്രവർത്തനങ്ങളുടെ ചുരുക്ക വിവരണം നൽകുകയും ചെയ്യുന്നു. ഒരു കേന്ദ്ര ലൊക്കേഷനിൽ നിന്ന്, നിങ്ങൾക്ക് ഡാറ്റയും പ്രവർത്തനവും എളുപ്പത്തിൽ കാണാനും Blogger, കലണ്ടർ, ഡോക്‌സ്, Google+ എന്നിവയും അതിൽ കൂടുതലും പോലുള്ള സേവനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ആക്‌‌സ്‌സ്സുചെയ്യാനുമാകും.

കൂടുതലറിയുക

നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡാറ്റയുടെ സംഗ്രഹം കാണാനും നിങ്ങളുടെ വ്യക്തിഗത ക്രമീകരണങ്ങൾ നിയന്ത്രിക്കാനും ഡാഷ്‌ബോർഡ് സന്ദർശിക്കുക.

നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ ഇവിടെ നിന്ന് കാണുക, നിയന്ത്രിക്കുക.

കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ കാണുക