ദീലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥനി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പുന്നാരപ്പൂങ്കാട്ടിൽ’ എന്നു തുടങ്ങുന്ന പാട്ട് ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സുജേഷ് ഹരി വരികൾ കുറിച്ച പാട്ടിനു ചിത്രത്തിന്റെ സംവിധായകനായ നാദിർഷ ഈണമൊരുക്കി. ഇടവേളയ്ക്കു ശേഷം യേശുദാസ് പിന്നണി പാടിയ ഗാനമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥനി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പുന്നാരപ്പൂങ്കാട്ടിൽ’ എന്നു തുടങ്ങുന്ന പാട്ട് ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സുജേഷ് ഹരി വരികൾ കുറിച്ച പാട്ടിനു ചിത്രത്തിന്റെ സംവിധായകനായ നാദിർഷ ഈണമൊരുക്കി. ഇടവേളയ്ക്കു ശേഷം യേശുദാസ് പിന്നണി പാടിയ ഗാനമാണിത്. അമേരിക്കയിൽ കഴിയുന്ന അദ്ദേഹം അവിടെ നിന്നും പാട്ട് പാടി റെക്കോർഡ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് നാദിർഷ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. 

ദിലീപിന്റെ കേശു എന്ന കഥാപാത്രം പാടുന്ന പാട്ടായാണ് ‘പുന്നാരപ്പൂങ്കാട്ടിൽ’ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പ്രായത്തിനു യോജിക്കുന്ന തരത്തിൽ ശബ്ദക്രമീകരണം വരുത്തിയുള്ള യേശുദാസിന്റെ ആലാപനം പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കി. മികച്ച പ്രതികരണങ്ങളോടെ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ദീർഘ കാലത്തിനു ശേഷം യേശുദാസിന്റെ പാട്ട് കേൾക്കാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. 

നർമത്തിനു പ്രാധാന്യം നൽകിയാണ് ‘കേശു ഈ വീടിന്റെ നാഥൻ’ ഒരുങ്ങുന്നത്. ഉർവ്വശി, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ബിനു അടിമാലി, അരുൺ പുനലൂർ, കൊല്ലം സുധി, നന്ദു പൊതുവാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.