ഹോംILS / HKD • കറന്‍സി
add
ILS / HKD
മുൻദിന അവസാന വില
2.50
വിപണി വാർത്തകൾ
IDFCFIRSTB
3.44%
0.040%
ഇസ്രയേലി പുതിയ ഷെക്കൽ എന്നതിനെക്കുറിച്ച്
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ ഹദാഷ് എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്. Wikipediaഹോങ് കോങ് ഡോളർ എന്നതിനെക്കുറിച്ച്
ഹോങ്കോങ്ങ് ഡോളർ ഹോങ്കോങ്ങിന്റെ ഔദ്യോഗിക കറൻസി ആണ്. ഇത് 100 സെന്റായി വിഭജിച്ചിരിക്കുന്നു. ഹോങ്കോംഗ് മോണിറ്ററി അതോറിറ്റി എന്ന സർക്കാർ കറൻസി ബോർഡും ഹോങ്കോങ് സെൻട്രൽ ബാങ്കും ആണ് ഹോങ്കോംഗ് ഡോളർ നിയന്ത്രിക്കുന്നത്.
ഹോങ്കോംഗ് മോണിറ്ററി അതോറിറ്റിയുടെ ലൈസൻസിന് കീഴിൽ, മൂന്ന് വാണിജ്യ ബാങ്കുകൾക്ക് ഹോങ്കോങ്ങിലെ പൊതുചംക്രമണത്തിനായി സ്വന്തം നോട്ടുകൾ നൽകാൻ ലൈസൻസ് ഉണ്ട്. വാണിജ്യ ബാങ്കുകളായ എച്ച്എസ്ബിസി, ബാങ്ക് ഓഫ് ചൈന, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവ എച്ച്കെ $ 20, എച്ച്കെ $ 50, എച്ച്കെ $ 100, എച്ച്കെ $ 500, എച്ച്കെ $ 1000 എന്നീ മൂല്യങ്ങളിലുള്ള സ്വന്തം നോട്ടുകൾ രൂപകൽപ്പന ചെയ്തു വിതരണം ചെയ്യുന്നു. ഒരു ബാങ്കിന്റെ എല്ലാ ഡിസൈനുകളും പരസ്പരം സമാനമാണ്.
എന്നിരുന്നാലും, എച്ച്കെ $ 10 നോട്ടും എല്ലാ നാണയങ്ങളും ഹോങ്കോംഗ് സർക്കാർ തന്നെയാണ് പുറത്തിറക്കുന്നത്.
2019 ഏപ്രിലിൽ ഉള്ള കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്ന ഒമ്പതാമത്തെ കറൻസിയാണ് ഹോങ്കോംഗ് ഡോളർ. ഹോങ്കോങ്ങിലെ ഉപയോഗത്തിനു പുറമേ, അയൽരാജ്യമായ മക്കാവിലും ഹോങ്കോംഗ് ഡോളർ ഉപയോഗിക്കുന്നു, അവിടെ ഹോങ്കോംഗ് ഡോളർ മക്കാനീസ് പാറ്റാക്കയ്‌ക്കൊപ്പം പ്രചരിക്കുന്നു. Wikipedia