ഹോംILS / INR • കറന്‍സി
add
ILS / INR
മുൻദിന അവസാന വില
31.05
വിപണി വാർത്തകൾ
ഇസ്രയേലി പുതിയ ഷെക്കൽ എന്നതിനെക്കുറിച്ച്
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ ഹദാഷ് എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്. Wikipediaഇന്ത്യൻ രൂപ എന്നതിനെക്കുറിച്ച്
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ് പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ് ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്.
1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി.
രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ജൂലൈ 15-നാണ് Wikipedia