ഹോംILS / MYR • കറന്‍സി
add
ILS / MYR
മുൻദിന അവസാന വില
1.32
വിപണി വാർത്തകൾ
ഇസ്രയേലി പുതിയ ഷെക്കൽ എന്നതിനെക്കുറിച്ച്
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ ഹദാഷ് എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്. Wikipediaമലേഷ്യൻ റിംഗിറ്റ് എന്നതിനെക്കുറിച്ച്
മലേഷ്യയിലെ നാണയമാണ് റിങ്കിറ്റ്. നേരത്തേ മലേഷ്യൻ ഡോളർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെൻട്രൽ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ് റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്.
2014 ഒക്ടോബർ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 18.72 രൂപയ്ക്കും 0.305 ഡോളറിനും തുല്യമാണ്.
നാണയങ്ങൾ
5 സെൻ
10 സെൻ
20 സെൻ
50 സെൻ
നോട്ടുക്കൾ
1 റിങ്കിറ്റ്
5 റിങ്കിറ്റ്
10 റിങ്കിറ്റ്
20 റിങ്കിറ്റ്
50 റിങ്കിറ്റ്
100 റിങ്കിറ്റ് Wikipedia