നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യാനുള്ള ഏറ്റവും ലളിതവും സുരക്ഷിതവുമായ മാർഗ്ഗം
പാസ്‌വേഡുകൾക്ക് പകരമുള്ള ലളിതവും കൂടുതൽ സുരക്ഷിതവുമായ മാർഗ്ഗമാണ് പാസ്‌കീകൾ. നിങ്ങളുടെ ഫിംഗർ പ്രിന്റോ ഫെയ്‌സ് സ്‌കാനോ സ്ക്രീൻ ലോക്കോ മാത്രം ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ അവ നിങ്ങളെ അനുവദിക്കുന്നു.
-
ലളിതം
Google Account-ലേക്ക് സൈൻ ഇൻ ചെയ്യാൻ, നിങ്ങളുടെ ഫിംഗർ പ്രിന്റ്, മുഖം, പിൻ, പാറ്റേൺ എന്നിവ പോലുള്ള നിങ്ങളുടെ ഉപകരണ ലോക്ക് ഉപയോഗിച്ചുകൊണ്ടുള്ള സൗകര്യപ്രദവും ലളിതവുമായ അനുഭവം പാസ്‌കീകൾ നൽകുന്നു.
-
സുരക്ഷിതം
പാസ്കീകൾ ഏറ്റവും ശക്തമായ പരിരക്ഷ നൽകുന്നു. അവ ഒരിക്കലും ഊഹിക്കാനോ വീണ്ടും ഉപയോഗിക്കാനോ കഴിയില്ല, ഇത് അറ്റാക്കർമാരിൽ നിന്ന് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നു.
-
സ്വകാര്യം
ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്സ് സ്കാൻ പോലുള്ള ബയോമെട്രിക് ഡാറ്റ നിങ്ങളുടെ വ്യക്തിപരമായ ഉപകരണത്തിൽ സംഭരിക്കും, അവ ഒരിക്കലും Google-മായി പങ്കിടില്ല.