അവസാനം പരിഷ്‌ക്കരിച്ചത്: 2025, സെപ്റ്റംബർ 30
Chrome അല്ലെങ്കിൽ ChromeOS ഉപയോഗിക്കുന്നതിലൂടെ, https://policies.google.com/terms -ൽ ഉള്ള Google സേവന നിബന്ധനകളും ഈ Google Chrome, ChromeOS അധിക സേവന നിബന്ധനകളും നിങ്ങൾ അംഗീകരിക്കുന്നു.
Chrome, ChromeOS എന്നിവയുടെ നിർവഹിക്കാൻ കഴിയുന്ന കോഡ് പതിപ്പിന് ഈ Google Chrome, ChromeOS അധിക സേവന നിബന്ധനകൾ ബാധകമാണ്. Chrome-നായുള്ള മിക്ക സോഴ്‌സ് കോഡും chrome://credits -ൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ലൈസൻസ് ഉടമ്പടി പ്രകാരം സൗജന്യമായി ലഭ്യമാണ്.
Chrome, ChromeOS എന്നിവയുടെ ചില ഘടകങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നത് ഇനിപ്പറയുന്ന നിബന്ധനകൾക്ക് വിധേയമാണ്:
AVC
(i) AVC മാനദണ്ഡം അനുസരിച്ച് ("AVC വീഡിയോ") വീഡിയോ എൻകോഡ് ചെയ്യാനും ഒപ്പം/അല്ലെങ്കിൽ (ii) വ്യക്തിപരമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉപഭോക്താവ് എൻകോഡ് ചെയ്‌ത ഒപ്പം/അല്ലെങ്കിൽ AVC വീഡിയോ നൽകാൻ ലൈസൻസ് ഉള്ള ദാതാവിൽ നിന്ന് ലഭിച്ച വീഡിയോ ഡീകോഡ് ചെയ്യാൻ, ഉപഭോക്താവിന് പ്രതിഫലം ലഭിക്കാത്ത വ്യക്തിപരമായ ഉപയോഗത്തിനോ മറ്റ് ഉപയോഗങ്ങൾക്കോ വേണ്ടി AVC പേറ്റന്റ് പോർട്ട്ഫോളിയോ ലൈസൻസ് പ്രകാരം ഈ ഉൽപ്പന്നം ലൈസൻസ് ചെയ്‌തിരിക്കുന്നു. മറ്റേതെങ്കിലും ഉപയോഗത്തിനായി ലൈസൻസുകളൊന്നും അനുവദിക്കുകയോ വ്യക്തമാക്കാതെ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല. അധിക വിവരങ്ങൾ MPEG LA, L.L.C-യിൽ നിന്ന് ലഭ്യമാകും. HTTPS://WWW.VIA-LA.COM കാണുക.